Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chennai Supre Kings

ചെ​പ്പോ​ക്കി​ൽ ചെ​ന്നൈ​യെ ത​ക​ർ​ത്ത് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്; 8 വി​ക്ക​റ്റ് ജ​യ​വു​മാ​യി ഗി​ൽ പ​ട മു​ന്നോ​ട്ട്

ചെ​ന്നൈ: ഐ​പി​എ​ൽ 2026ലെ ​നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​നെ​തി​രെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ഉ​ജ്ജ്വ​ല വി​ജ​യം. ചെ​ന്നൈ​യു​ടെ ത​ട്ട​ക​മാ​യ എം.​എ ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 8 വി​ക്ക​റ്റി​നാ​ണ് ശു​ഭ്മാ​ൻ ഗി​ല്ലും സം​ഘ​വും ആ​തി​ഥേ​യ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ മ​റി​ക​ട​ന്ന് പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കാ​ൻ ഗു​ജ​റാ​ത്തി​നാ​യി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സ് 20 ഓ​വ​റി​ൽ 158 റ​ൺ​സാ​ണ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് വെ​റും 2 വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ല​ക്ഷ്യം മ​റി​ക​ട​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ സെ​ഞ്ച്വ​റി നേ​ടി​യ സാ​യ് സു​ദ​ർ​ശ​നും നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ല്ലും ന​ൽ​കി​യ മി​ക​ച്ച തു​ട​ക്ക​മാ​ണ് ഗു​ജ​റാ​ത്തി​ന് വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്.

 

Latest News

Corehub Up